കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം കാണിക്കുകയും വഴങ്ങാത്തതിന് മുഖത്തടിക്കുകയും ചെയ്ത പിതൃസഹോദരനെതിരെ പോക്സോ കേസ്. ഇതുകൂടാതെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ഈ മാസം 21 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറിയതെന്നാണ് പരാതി.
ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച് നിരന്തരം ശല്യം ചെയ്യുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പതിവായിരുന്നു. ഇക്കഴിഞ്ഞ 21 ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് മുഖത്തടിച്ച് പരിക്കേല്പിക്കുകയും ചെയ്തു.
സംഭവം പുറത്തു പറഞ്ഞാല്‍ പിതാവിനെ കൊന്നുകളയുമെന്നും കൂത്തുപറമ്പ് പോലീസില്‍ നല്കിയ മൊഴിയിലുണ്ട്. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
The post പതിനേഴുകാരിക്കുനേരെ പീഡനശ്രമം;ഇളയച്ഛനെതിരെ പോക്സോ കേസ് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

