സ്വന്തം ലേഖിക തിരുവനന്തപുരം: ദിവസങ്ങളായി വേദനയും വീക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 58കാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന എൻഡോസ്കോപ്പിയിലൂടെയാണ് 11 സെ.
മീ നീളമുള്ള വിരയെ പുറത്തെടുത്തത്. ഇവരുടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിലായിരുന്നു വിരയെ കണ്ടെത്തിയത്.
രോഗിയുടെ വലതു കണ്ണില്‍ ദിവസങ്ങളായി വേദനയും വീക്കവുമടക്കമുള്ള അസ്വസ്ഥതകള്‍ പ്രകടമായതോടെയാണ് ഇഎൻടി വിഭാഗത്തിലെത്തി പരിശോധന നടത്തിയത്. കണ്ണിന് ചുറ്റും പഴുപ്പ് കെട്ടികിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അള്‍ട്രാ സൗണ്ട് സ്കാൻ നടത്തിയിരുന്നു.
ഇതോടെ കണ്ണിനുള്ളില്‍ ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട
സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്. The post വേദനയും വീക്കവും; 58 വയസുകാരിയുടെ കണ്ണിനുള്ളില്‍ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു; വിരയെ കണ്ടെത്തിയത് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

