
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദിയെ മാറ്റി സിദ്ധരാമയ്യ സർക്കാർ. കഴിഞ്ഞ ബിജെപി സർക്കാറിന്റെ കാലത്താണ് ഷാഫി വഖഫ് ബോർഡ് ചെയർമാൻ ആയത്. മിർ അസ്ഹർ ഹുസൈൻ, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും സ്ഥാനം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി.
പുതിയ സർക്കാരിർ മുസ്ലിം നേതാവ് ഉപമുഖ്യമന്ത്രിയാകണമെന്ന വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. ബിജെപിയുമായി സജീവ ബന്ധം നിലനിർത്തുന്ന ഷാഫി, 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
ബിജെപി പിന്തുണയുള്ള അദ്ദേഹം കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്നു. 2010ലും 2016ലും എസ്എസ്എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]