തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഐ നേതാവ് അറസ്റ്റിൽ; പാർട്ടിയിൽനിന്നു പുറത്താക്കി
തിരുവനന്തപുരം ∙ എംഡിഎംഎയുമായി സിപിഐ നേതാവ് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സിപിഐ പാളയം ലോക്കൽ കമ്മിറ്റി അംഗമായ കൃഷ്ണ ചന്ദ്രൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
കൃഷ്ണ ചന്ദ്രന്റെ പക്കൽനിന്ന് 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയിൽനിന്ന് 5 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയാണ് കൃഷ്ണ ചന്ദ്രൻ.
സിപിഐയിലെ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്.
Latest News
ബൈക്കിലെത്തിയ രണ്ടുപേർക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇരുവരെയും പിടികൂടിയത്.
ബൈക്കുകളും മൊബൈലും പിടിച്ചെടുത്തു. സംഭവത്തിനു പിന്നാലെ കൃഷ്ണചന്ദ്രനെ സിപിഐ പാർട്ടിയിൽനിന്നു പുറത്താക്കി.
പ്രാഥമിക അംഗം മാത്രമാണ് കൃഷ്ണ ചന്ദ്രനെന്നും ഇയാൾക്ക് ചുമതലകളൊന്നും നൽകിയിട്ടില്ലെന്നും ആണ് സിപിഐയുടെ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

