അഞ്ച് കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് വരെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബെര്‍ഹാംപൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തുകയും ചെയ്തു.
ഗൂര്‍ സര്‍ക്കാര്‍ (35), ഗോലം (60) എന്നിവരാണ് പ്രതികള്‍. ഇവരെ പിന്നീട് ബെര്‍ഹാംപൂരിലെ കോടതിയില്‍ ഹാജരാക്കും.
കൂടുതല്‍ അന്വേഷണത്തിനും മയക്കുമരുന്ന് സംഘത്തെ കണ്ടെത്തുന്നതിനും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചതില്‍ നിന്ന് 4 കിലോഗ്രാം 800 ഗ്രാം മോര്‍ഫിന്‍ കണ്ടെടുത്തുവെന്ന് എസ്ടിഎഫ് സൂപ്രണ്ട് ഇന്ദ്രജിത് ബസു പറഞ്ഞു.
The post അഞ്ചുകോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

