കൂത്തുപറമ്പ് : ആമസോൺ വഴി ഓൺലൈനായി നെതർലാൻ്റിലെ റോട്ടർഡാമിൽ നിന്നും വരുത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിൻ്റെ പിടിയിലായി. കൂത്ത്പറമ്പ പോസ്റ്റ് ഓഫീസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മാരക മയക്ക് മരുന്നായ 70 എൽഎസ്ഡി സ്റ്റാമ്പുകൾ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.
ജനീഷും പാർട്ടിയും പിടികൂടി. കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു.
തന്ത്രപരമായ നീക്കത്തിലൂടെ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗ് ആണെന്ന് തിരിച്ചറിയുഞ്ഞു . തുടർന്ന് മഫ്തിയിൽ പ്രത്യേക സംഘം ഇയാളെ വീടിന് സമീപം വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തത് എന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫീസിൽ വന്നത് എന്നും ഇയാളെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നെമിസിസ് മാർക്കറ്റ് എന്ന ഡാർക് വെബ്ബ്സൈറ്റിൽ അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് എൽഎസ്ഡി എത്തിച്ചത്.
കഞ്ചാവ് കൈവശം വച്ചതിന് ഇയാളെ പേരിൽ മുൻപും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും.
പ്രിവൻ്റ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ശജേഷ്.സി.കെ, വിഷ്ണു .എൻ.സി, എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. The post കൂത്തുപറമ്പിൽ വൻ മയക്ക് മരുന്ന് വേട്ട; 70 എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

