തിരുവമ്പാടി : തിരുഹൃദയ ഫൊറോനാ ദേവാലയം ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. നവനാൾ നൊവേനയോടെ നടത്തിയ തിരുനാൾ ആഘോഷം ദിവ്യബലി,പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയോടെയാണ് സമാപിച്ചത്.
താമരശ്ശേരി രൂപത സെമിനാരി റെക്ടർ ഫാദർ ജേക്കബ് അരീത്തറ സമാപനത്തിലെ ദിവ്യബലിക്ക് നേതൃത്വം നൽകി.
ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ അസി.
വികാരി ഫാ. ജിതിൻ പന്തലാടിക്കൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ , ട്രസ്റ്റി മാരായ ജോൺസൺ പുരയിടത്തിൽ, തോമസ് പുത്തൻപുരയ്ക്കൽ, സണ്ണി വെള്ളാരംകുന്നേൽ . ലി തിൻ മുതുകാട്ടുപറമ്പിൽ , സണ്ണി പെണ്ണാപറമ്പിൽ എന്നിവർ തിരുനാൾ ആഘോഷത്തിന് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

