
സ്വന്തം ലേഖകൻ
ഇടുക്കി: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണം. കേസ് ആഗസ്റ്റിലേക്ക്. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയെന്നും വാദത്തിനിടെ ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു.
ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റി ആണ് രൂപീകരിച്ചത് എന്നും കേന്ദ്രം വ്യക്തമാക്കി. ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടർ ആണ് സമിതിയുടെ ചെയർമാൻ അതോറിറ്റി രൂപീകരണത്തിന്റെ വിജ്ഞാപനം കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ജലകമ്മീഷൻ കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
2022 മെയ് ഒൻപതിനാണ് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]