സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അഖില്‍ സത്യന് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കുമെന്നാണ് ടീസര്‍ നല്കുന്ന സൂചന. ഫഹദ് ഫാസിലിന് പുറമെ ഇന്നസെന്റ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ശരണ്‍ വേലായുധന് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയും എറണാകുളവുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്, വസ്ത്രാലങ്കാരം ഉത്തര മേനോന്, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്.
The post ‘പാച്ചുവും അത്ഭുത വിളക്കും’ ടീസര്‍ എത്തി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

