സ്വന്തം ലേഖകൻ
മലപ്പുറം: സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ സമസ്ത തീരുമാനിച്ചതോടെ സമ്മര്‍ദത്തിലായി മുസ്ലീം ലീഗ്. ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് ലീഗ്.
സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ യോഗം ചേരും. ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുന്നത്. ആദ്യ സെമിനാര്‍ കോഴിക്കോട്ടുവച്ചാണ് നടക്കുന്നത്.
സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി ഏത് രാഷ്ട്രീയ പാര്‍ട്ടികളും ഏകസിവില്‍ കോഡ് വിഷയത്തിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചാലും അതുമായി സഹകരിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന സെമിനാറിലും പങ്കെുടക്കുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന സമസ്ത പ്രത്യേക കണ്‍വെന്‍ഷന്റെതാണ് തീരുമാനം.
പൗരത്വബില്‍ വിഷയത്തില്‍ എന്തുനിലപാട് സ്വീകരിച്ചുവോ അതിനെതിരായി ആരോട് ഒക്കെ സഹകരിച്ചുവോ അതേസഹകരണം തുടരുമെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം നടത്തണം. ഏക സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപടി മുസ്ലീം സമുദായത്തെ മാത്രം ഉന്നം വയ്ക്കുന്നതായി സംശയിക്കുന്നു. മതം അനുശാസിക്കുന്ന ആചാരത്തിനും നിയമത്തിനും സ്വാതന്ത്ര്യം വേണം. ഏക സിവില്‍ കോഡില്‍ ആശങ്കയറിച്ച് പ്രധാനമന്ത്രിയെ നേരിട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു.
The post ഏക സിവില്‍ കോഡ് സെമിനാര്‍ ; സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം നാളെ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]