സാങ്കേതികലോകത്ത് വലിയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന വൈഡ് ഫോൾഡബിൾ ഫോണുകളുടെ നിരയിലേക്ക്മോട്ടറോളയും ഉടൻ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം ആദ്യം കമ്പനി തങ്ങളുടെ പുതിയ ഫോൾഡബിൾ ഫോണിന്റെ സൂചനകൾ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് വരാനിരിക്കുന്ന പുതിയ ഫോണിന്റെ ഹാർഡ്വെയർ സംബന്ധിച്ച വിവരങ്ങൾ ചോർന്നിരിക്കുന്നത്. ആൻഡ്രോയിഡ് ഹെഡ്ലൈൻസിന്റെ റിപ്പോർട്ട് അനുസരിച്ച്,റേസർ ഫ്ലെക്സ് എന്ന് ആന്തരികമായി വിളിക്കപ്പെടുന്ന മോട്ടറോളയുടെ വൈഡ് ഫോൾഡബിളിൽ 6.92 ഇഞ്ച് പ്രധാന ഡിസ്പ്ലേയും 4.97 ഇഞ്ച് കവർ ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്നാണ് സൂചന.
ഗാലക്സി Z ഫോൾഡ് 8, ഐഫോൺ ഡ്യൂവോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് വലിപ്പം കുറവായിരിക്കും. 3nm സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിൻഭാഗത്ത് 50 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളാണ് നൽകിയിരിക്കുന്നത്. ഇതിലെ പ്രധാന സെൻസർ 50x ഡിജിറ്റൽ സൂം വാഗ്ദാനം ചെയ്യുന്നുണ്ട്.
കവർ സ്ക്രീനിലും പ്രൈമറി സ്ക്രീനിലും 32 മെഗാപിക്സലിന്റെ വീതം സെൻസറുകളാണുള്ളത്. 256GB ഇന്റേണൽ സ്റ്റോറേജ്, 12GB റാം, 5,000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
ആൻഡ്രോയിഡ് 17 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ IP48/IP49 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസും ഫോണിലുണ്ട്.
ഇതിനുപുറമെ, ഡിവൈസിൽ പ്രത്യേകമായി ഒരു എഐ (AI) ഹാർഡ്വെയർ കീയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫോൺ തുറന്ന അവസ്ഥയിൽ 110 x 149 x 5.8mm വലിപ്പവും മടക്കിയ അവസ്ഥയിൽ 110 x 76 x 12.6mm വലിപ്പവുമായിരിക്കും ഉണ്ടാവുക.
215 ഗ്രാം ഭാരമുള്ള ഈ ഫോൺ ഈ വർഷാവസാനത്തോടെ വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

