സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പലപ്പോഴും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നാണ് വലിയ വോയ്സ് നോട്ടുകൾ. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള സന്ദേശങ്ങൾ കേൾക്കാൻ നിൽക്കുന്നത് പലർക്കും അസൗകര്യമുണ്ടാക്കാറുണ്ട്.
പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ വെച്ച് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുമ്പോൾ ഹെഡ്ഫോൺ ഇല്ലാതിരിക്കുന്നത് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് Google Messages.
വോയ്സ് സന്ദേശങ്ങൾ കേൾക്കാതെ തന്നെ വായിച്ചെടുക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായാണ് ആപ്പ് എത്തിയിരിക്കുന്നത്. വോയ്സ് സന്ദേശങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ വായനയാണ് എപ്പോഴും എളുപ്പമുള്ള മാർഗ്ഗം.
ദീർഘനേരം ഓഡിയോ കേൾക്കുന്നതിനേക്കാൾ വേഗത്തിൽ സന്ദേശങ്ങൾ വായി തീർക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. Google Messages-ൽ ഈ ഫീച്ചർ സജീവമാക്കാൻ വളരെ ലളിതമായ ഘട്ടങ്ങൾ പാലിച്ചാൽ മതിയാകും.
ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത ശേഷം Messages settings > Voice message transcription എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, വരുന്ന വോയ്സ് സന്ദേശത്തിന് മുകളിലായി View transcript എന്നൊരു ബട്ടൺ കാണാൻ സാധിക്കും.
ഇതിൽ ടാപ്പ് ചെയ്യുന്നതിലൂടെ ഓഡിയോ സന്ദേശം തനിയെ ടെക്സ്റ്റായി മാറുകയും, ഓഡിയോ പ്ലേ ചെയ്യാതെ തന്നെ സന്ദേശം വായിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യത നഷ്ടപ്പെടാതെ സന്ദേശങ്ങൾ പരിശോധിക്കാൻ ഈ ഫീച്ചർ ഏറെ സഹായകരമാണ്.
Google-ന് പുറമെ മറ്റ് പ്രമുഖ പ്ലാറ്റ്ഫോമുകളും ഈ സവിശേഷത അവതരിപ്പിച്ചു വരുന്നുണ്ട്. Apple തങ്ങളുടെ iOS 17 പതിപ്പിലും WhatsApp-ലും സമാനമായ ട്രാൻസ്ക്രിപ്ഷൻ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

