ഫോണിൽ നിരവധി ആപ്പുകൾ ഡൗൺലോഡ് ചെയ്ത് സ്റ്റോറേജ് കളയുന്നതിന് പകരം ഗൂഗിൾ ഷീറ്റ്സ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് വിശദമാക്കുകയാണ് ടെക് ലോകം. കേവലം കണക്കുകൾ സൂക്ഷിക്കാൻ മാത്രമല്ല, മറ്റ് നിരവധി ആവശ്യങ്ങൾക്കും ഈ സ്പ്രെഡ്ഷീറ്റ് ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ആൻഡ്രോയിഡ് ഫോണുകളിലെ അനാവശ്യ യൂട്ടിലിറ്റി ആപ്പുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ചില വിദ്യകൾ താഴെ പറയുന്നവയാണ്. ക്യുആർ കോഡുകൾ നിർമ്മിക്കാം
ആൻഡ്രോയിഡിൽ ക്യുആർ കോഡ് ജനറേറ്റ് ചെയ്യാൻ സാധാരണയായി തേർഡ് പാർട്ടി ആപ്പുകളെയാണ് ആശ്രയിക്കാറുള്ളത്.
എന്നാൽ പരസ്യങ്ങളുടെ ശല്യമില്ലാതെ ഗൂഗിൾ ഷീറ്റ്സ് വഴി നേരിട്ട് ക്യുആർ കോഡ് നിർമ്മിക്കാൻ സാധിക്കും. ഇതിനായി ലിങ്കോ മറ്റ് വിവരങ്ങളോ നൽകിയിരിക്കുന്ന സെൽ തിരഞ്ഞെടുത്ത ശേഷം =IMAGE(“https://api.qrserver.com/v1/create-qr-code/?size=150×150&data=” & ENCODEURL(A2)) എന്ന ഫോർമുല ഉപയോഗിക്കാവുന്നതാണ്.
ആർഎസ്എസ് ഫീഡ് ട്രാക്ക് ചെയ്യാം
ബ്രേക്കിംഗ് വാർത്തകളും പുതിയ ഉൽപ്പന്നങ്ങളുടെ വിവരങ്ങളും അറിയാൻ ഗൂഗിൾ ഷീറ്റ്സിനെ ഒരു ആർഎസ്എസ് ഫീഡ് അഗ്രഗേറ്ററായി ഉപയോഗിക്കാം. പെയ്മെന്റുകളോ ഡിവൈസ് പരിമിതികളോ ഇല്ലാതെ IMPORTFEED ഫംഗ്ഷൻ വഴി ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
=IMPORTFEED(“URL”, “items”, TRUE, 10) എന്ന ഫോർമുല ഉപയോഗിച്ച് ഏറ്റവും പുതിയ 10 ലേഖനങ്ങൾ വരെ ടൈറ്റിൽ, തീയതി തുടങ്ങിയ വിവരങ്ങൾ സഹിതം ഷീറ്റിൽ വരുത്താം. സ്പ്രെഡ്ഷീറ്റിൽ നേരിട്ട് പരിഭാഷപ്പെടുത്താം
ഷീറ്റിലേക്ക് ഇറക്കുമതി ചെയ്യുന്ന വിവരങ്ങൾ ഓരോന്നായി കോപ്പി ചെയ്ത് മാറ്റേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗൂഗിൾ ഷീറ്റ്സിലെ ട്രാൻസ്ലേഷൻ ഫീച്ചർ സഹായിക്കും.
സെല്ലുകളിലെ വിവരങ്ങൾ പെട്ടെന്ന് തന്നെ മറ്റ് ഭാഷകളിലേക്ക് മാറ്റാൻ =ARRAYFORMULA(IF(A2:A=””, “”, GOOGLETRANSLATE(A2:A, “auto”, “en”))) എന്ന ഫോർമുല ഉപയോഗിക്കാവുന്നതാണ്. ഫോർമുലയിലെ ലാംഗ്വേജ് കോഡ് മാറ്റിക്കൊണ്ട് ഇഷ്ടമുള്ള ഭാഷയിലേക്ക് പരിഭാഷപ്പെടുത്താം.
തത്സമയ കറൻസി കൺവെർട്ടർ
യാത്ര ചെയ്യുമ്പോഴും മറ്റും വിദേശ കറൻസികളുടെ മൂല്യം തത്സമയം അറിയാൻ ഗൂഗിൾ ഷീറ്റ്സ് ഉപയോഗിക്കുന്നത് വഴി മറ്റ് ടാബുകളോ കാൽക്കുലേറ്ററോ തുറക്കേണ്ടി വരുന്ന അസൗകര്യം ഒഴിവാക്കാം. ഓൺലൈനിൽ ആയിരിക്കുമ്പോൾ ഷീറ്റ് ഓട്ടോമാറ്റിക്കായി കറൻസി നിരക്കുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
കോൺടാക്ടുകൾ എളുപ്പത്തിൽ ക്ലീൻ ചെയ്യാം
ഫോണിലെ നൂറുകണക്കിന് കോൺടാക്ടുകൾ കൃത്യമായി ക്രമീകരിക്കാൻ ഗൂഗിൾ കോൺടാക്ടസ് സിഎസ്വി (CSV) ഫയലായി എക്സ്പോർട്ട് ചെയ്ത ശേഷം ഗൂഗിൾ ഷീറ്റിൽ തുറക്കാവുന്നതാണ്. ഇതിലൂടെ ഡ്യൂപ്ലിക്കേറ്റുകൾ ഒഴിവാക്കാനും മിസ്സിങ് വിവരങ്ങൾ തിരുത്താനും ഒരേസമയം നിരവധി കോൺടാക്ടുകൾ ഡിലീറ്റ് ചെയ്യാനും സാധിക്കും.
മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും സിഎസ്വി ഫയലായി സേവ് ചെയ്ത് ഗൂഗിൾ കോൺടാക്ടിലേക്ക് ഇംപോർട്ട് ചെയ്താൽ ഡിവൈസുകൾ തമ്മിൽ സിങ്ക് ചെയ്യപ്പെടും. താൽക്കാലിക ഫോൺ ബുക്ക്
വളരെ അപൂർവ്വമായി മാത്രം വിളിക്കുന്ന നമ്പറുകൾക്കുവേണ്ടി കോൺടാക്റ്റ് ലിസ്റ്റ് വലുതാക്കാതിരിക്കാൻ താൽക്കാലികമായി ഒരു സ്പ്രെഡ്ഷീറ്റ് ഉപയോഗിക്കാം.
ഷീറ്റിലെ ഹൈപ്പർലിങ്ക് സൗകര്യം ഉപയോഗിച്ച് നമ്പറിൽ ക്ലിക്ക് ചെയ്താൽ വാട്സാപ്പ് ചാറ്റോ ഫോൺ ഡയലറോ നേരിട്ട് തുറക്കാൻ സാധിക്കും. ഇതിനായി =HYPERLINK(“https://wa.me/)” & A2, “Chat on WhatsApp”) എന്ന ഫോർമുല ഉപയോഗിക്കാവുന്നതാണ്.
ചെറിയൊരു സമയം കൊണ്ട് ഈ വിദ്യകൾ പഠിച്ചെടുത്താൽ ഫോണിലെ സിംഗിൾ പർപ്പസ് ആപ്പുകളും അവയ്ക്കുള്ള സബ്സ്ക്രിപ്ഷൻ തുകയും ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

