ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനുമായി Google നിരന്തരം പ്ലേ സിസ്റ്റം അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റിൽ വന്ന ഒരു സാങ്കേതിക പിഴവ് കാരണം ചില ഫോണുകളിലെ അപ്ഡേറ്റ് തീയതി 2027 ജനുവരി 1 ആയി മാറിയിരിക്കുകയാണ്.
ഇതുസംബന്ധിച്ച വിവരങ്ങൾ ആദ്യം Reddit ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലാണ് പുറത്തുവന്നത്. ഏതെങ്കിലും ഒരു പ്രത്യേക ഉപകരണത്തെയോ ആൻഡ്രോയിഡ് പതിപ്പിെയോ മാത്രം ബാധിക്കുന്നതല്ല ഈ പ്രശ്നം.
Google Pixel 8 Pro, Vivo X300 Ultra തുടങ്ങിയ മുൻനിര ഫോണുകൾ ഉൾപ്പെടെ നിരവധി ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റ് തീയതി 2027 ജനുവരി 1 എന്നാണ് കാണിക്കുന്നത്. Android 12 വരെയുള്ള പഴയ ഫോണുകളിലും ഈ തീയതി തെറ്റ് കാണിക്കുന്നുണ്ട്.
ഭാവിയിലേക്കുള്ള തീയതി കാണിക്കുന്നുണ്ടെങ്കിലും ഇത് ഫോണിന്റെ പ്രവർത്തനത്തെയോ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളെയോ ബാധിക്കുന്നില്ല. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇത് തീയതി തെറ്റായി രേഖപ്പെടുത്തപ്പെട്ടത് മാത്രമാണ്.
ഫോണിന്റെ പ്രവർത്തനങ്ങളിൽ മറ്റ് പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീയതി ഭാവിയിലേക്ക് മാറിയതുകൊണ്ട് പുതിയ ആൻഡ്രോയിഡ് ഫീച്ചറുകൾ ഫോണിൽ നേരത്തെ ലഭിക്കുമെന്നും അർത്ഥമില്ല.
ഫോണിന്റെ ഡേറ്റ് ആൻഡ് ടൈം ക്രമീകരണങ്ങൾ മാറ്റുകയോ റീസെറ്റ് ചെയ്യുകയോ ചെയ്താലും ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. എന്നാൽ ഇത് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കാത്തതിനാൽ ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല.
Settings > Security and privacy വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റ് തീയതി പരിശോധിക്കാവുന്നതാണ്. മുഴുവൻ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റും ഇല്ലാതെ തന്നെ ആൻഡ്രോയിഡിന്റെ പ്രധാന ഘടകങ്ങൾ അപ്ഡേറ്റ് ചെയ്യാൻ Google Play system updates സഹായിക്കുന്നു.
ഇതിനായി കമ്പനിക്ക് മറ്റ് ഫോൺ നിർമ്മാതാക്കളുടെ സഹായം ആവശ്യമില്ലാത്തതിനാൽ നടപടികൾ വേഗത്തിലാകുന്നു. ഫോണിന്റെ ആൻഡ്രോയിഡ് പതിപ്പിൽ നിന്നും സെക്യൂരിറ്റി പാച്ച് ലെവലിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റ്.
Google-ന്റെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തെറ്റായ തീയതിയോടെയാണ് കമ്പനി ഈ അപ്ഡേറ്റ് നൽകിയിരിക്കുന്നത്.
പ്രശ്നം പുറത്തുവന്നതോടെ ഗൂഗിൾ ഈ പ്ലേ സിസ്റ്റം ബിൽഡിന്റെ വിതരണം താൽക്കാലികമായി നിർത്തിവെച്ചേക്കുമെന്നാണ് കരുതുന്നത്. ഈ അപ്ഡേറ്റ് ഇതിനകം ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്കായി തീയതി ശരിയാക്കിക്കൊണ്ട് പുതിയൊരു അപ്ഡേറ്റ് ഉടൻ ലഭ്യമാക്കാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

