യാത്രാവേളകളിൽ ഏറെ സഹായകരമായ ആൻഡ്രോയിഡ് ഓട്ടോ (Android Auto) പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾ നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങൾക്ക് പരിഹാരമാകുന്നു. നാവിഗേഷൻ പ്രവർത്തനങ്ങളെയും കണക്റ്റിവിറ്റിയെയും സാരമായി ബാധിച്ചിരുന്ന പ്രശ്നങ്ങൾക്കാണ് പുതിയ അപ്ഡേറ്റിലൂടെ ഗൂഗിൾ പരിഹാരം കണ്ടിരിക്കുന്നത്.
റെഡ്ഡിറ്റ് (Reddit) ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഗൂഗിളിന്റെ ഔദ്യോഗിക സപ്പോർട്ട് ഫോറത്തിലും നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ വാഹനങ്ങളിൽ ആൻഡ്രോയിഡ് ഓട്ടോ പെട്ടെന്ന് നിശ്ചലമാകുന്നതായോ (freezing) കണക്ഷൻ വിച്ഛേദിക്കപ്പെടുന്നതായോ ഉള്ള പരാതികൾ ഉന്നയിച്ചിരുന്നത്. വയേർഡ്, വയർലെസ് കണക്ഷനുകൾ ഒരുപോലെ ഉപയോഗിക്കുന്ന വിവിധ കാർ മോഡലുകളിലും സ്മാർട്ട്ഫോണുകളിലും ഈ തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഈ പരാതികൾ വ്യാപകമായതോടെയാണ് പ്രശ്നപരിഹാരവുമായി കമ്പനി രംഗത്തെത്തിയത്. ആൻഡ്രോയിഡ് ഓട്ടോ ആപ്പിന്റെ വെർഷൻ 17.4 അല്ലെങ്കിൽ അതിനുശേഷമുള്ള പുതിയ പതിപ്പിലൂടെ ബഗ് പരിഹരിച്ചതായി ഗൂഗിൾ കമ്മ്യൂണിറ്റി സ്പെഷ്യലിസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂണിലും കണക്ഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൂഗിൾ പ്ലേ സർവീസസ് വഴി അപ്ഡേറ്റ് നൽകിയിരുന്നു. ബാധിക്കപ്പെട്ട
ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോർ സന്ദർശിച്ച് ആൻഡ്രോയിഡ് ഓട്ടോ ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. തകരാറുകൾ പരിഹരിക്കുന്നതിനൊപ്പം പ്ലാറ്റ്ഫോമിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം ഗൂഗിൾ മാപ്സിന്റെ ഇമ്മേഴ്സീവ് വ്യൂ (Immersive View), സ്പീഡോമീറ്റർ തുടങ്ങിയ ഫീച്ചറുകൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിച്ചിരുന്നു. കൂടാതെ പുതിയ മീഡിയ പ്ലെയർ ഇന്റർഫേസിന്റെ പരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

