ഇന്നത്തെ കാലത്ത് കാറുകളിലെ ഏറ്റവും ജനപ്രിയമായ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റങ്ങളിൽ ഒന്നാണ് ആന്‍ഡ്രോയിഡ് ഓട്ടോ. ആപ്പിൾ കാർപ്ലേയേക്കാളും മറ്റ് സ്വന്തമായി നിർമ്മിച്ച കാർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേക്കാളും മുന്നിലാണ് ആന്‍ഡ്രോയിഡ് ഓട്ടോയുടെ സ്ഥാനം.
എന്നാൽ ഇതിൽ ചില മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ യാത്രകൾ കൂടുതൽ സുഖകരവും തടസ്സരഹിതവുമാക്കാൻ സഹായിക്കുന്ന ചില ലളിതമായ മാറ്റങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.
ഡെവലപ്പർ മോഡ് ആക്ടിവേറ്റ് ചെയ്യുക എന്നതാണ് ഇതിലെ ആദ്യപടി. ഗൂഗിളിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കുക എന്നതാണ് ആന്‍ഡ്രോയിഡ് ഓട്ടോ മെച്ചപ്പെടുത്തുന്നതിന്റെ പ്രധാന വഴി.
ഡെവലപ്പർ മോഡ് മെനു രഹസ്യമല്ലെങ്കിലും, ഗൂഗിൾ സാധാരണയായി ഇത് ഉപയോക്താക്കൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ല. ഡെവലപ്പർ സെറ്റിംഗ്സ് ആപ്പ് ദൃശ്യമാക്കാൻ, നിങ്ങളുടെ ഫോൺ എടുത്ത് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പ് സെറ്റിംഗ്സിലേക്ക് പോവുക.
താഴേക്ക് സ്ക്രോൾ ചെയ്ത് ‘Version and permission info’ എന്നതിൽ തുടർച്ചയായി 10 തവണ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താൽ ഇത് ആക്ടീവാകും.
നിങ്ങളുടെ സ്ക്രീനിന് അനുയോജ്യമായ രീതിയിൽ ആന്‍ഡ്രോയിഡ് ഓട്ടോയുടെ റെസല്യൂഷൻ മാറ്റാനും, മൊബൈൽ ഡാറ്റ ഉപഭോഗം കുറയ്ക്കുന്നതിനായി ‘Save video’, ‘Save audio’ എന്നിവ ഡിസേബിൾ ചെയ്യാനും ഈ ഓപ്ഷൻ വഴി സാധിക്കും. യാത്ര ചെയ്യുമ്പോൾ നാവിഗേഷനോടൊപ്പം പാട്ടുകൾ കേൾക്കുന്നത് മറ്റൊരു പ്രധാന സവിശേഷതയാണ്.
ടാസ്ക്ബാർ വിഡ്ജറ്റുകളുടെ കടന്നുവരവാണ് ആന്‍ഡ്രോയിഡ് ഓട്ടോ അനുഭവം കൂടുതൽ മികച്ചതാക്കിയ മറ്റൊരു പ്രധാന ഘടകം. ഫോണിലെ വിഡ്ജറ്റുകൾക്ക് സമാനമാണിത്.
സാധാരണയായി ആപ്പുകൾ കാണുന്ന സ്ക്രീനിന്റെ അടിഭാഗത്താണ് ആന്‍ഡ്രോയിഡ് ഓട്ടോയുടെ ടാസ്ക്ബാർ വിഡ്ജറ്റുകൾ കാണപ്പെടുക. നിങ്ങൾ വേറെയെങ്കിലും ഫുൾ-സ്ക്രീൻ ആപ്പ് ഉപയോഗിക്കുമ്പോൾ പശ്ചാത്തലത്തിൽ മീഡിയ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, നിലവിൽ പ്ലേ ചെയ്യുന്ന പോഡ്കാസ്റ്റ്, ഓഡിയോബുക്ക് അല്ലെങ്കിൽ സംഗീതം എന്നിവ ടാസ്ക്ബാർ വിഡ്ജറ്റ് കാണിച്ചുതരും.
ഇത് ആപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഡ്രൈവിംഗ് സമയത്ത് മാപ്പിന് കൂടുതൽ സ്ഥലം നൽകാൻ ഇത് സഹായിക്കുന്നു.
ഇത് ഓണാക്കാൻ, Settings-ൽ പോയി Connected devices > Connection preferences > Android Auto തിരഞ്ഞെടുക്കുക. തുടർന്ന് Taskbar widgets ടോഗിൾ ചെയ്യുക.
ആപ്പുകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അടുത്ത വഴി. ഗൂഗിൾ പ്ലേ സ്റ്റോറാണ് ആന്‍ഡ്രോയിഡ് ഓട്ടോയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
നൂറുകണക്കിന് ആന്‍ഡ്രോയിഡ് ഓട്ടോ-അനുയോജ്യമായ ആപ്പുകൾ ഇതിലൂടെ ലഭ്യമാണ്. നിങ്ങളുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ തിരഞ്ഞെടുക്കുക.
സ്പോട്ടിഫൈ, യൂട്യൂബ് മ്യൂസിക് തുടങ്ങിയ മ്യൂസിക് ആപ്പുകളും പോഡ്കാസ്റ്റ് ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കാർ പാർക്ക് ചെയ്തിരിക്കുന്ന സമയത്ത് നിങ്ങൾക്ക് ആന്‍ഡ്രോയിഡ് ഓട്ടോയിൽ ഗെയിമുകൾ കളിക്കാനും സാധിക്കും.
വയേർഡ് കണക്ഷനിൽ നിന്ന് വയർലെസ് ആയുള്ള മാറ്റമാണ് മറ്റൊന്ന്. ചിലർ വയർലെസ് ആന്‍ഡ്രോയിഡ് ഓട്ടോ വിശ്വസനീയമല്ലെന്നും ഫോൺ ബാറ്ററി പെട്ടെന്ന് തീർന്നുപോകുമെന്നും പരാതുപ്പെടാറുണ്ട്.
എന്നാൽ ഒരു Spigen Cryomax കാർ ചാർജർ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. വാഹനം വളവുകളിൽ തിരിയുമ്പോഴോ കുഴികളിൽ ചാടുമ്പോഴോ വയർ ഊരിപ്പോകുന്നത് ഒഴിവാക്കാൻ വയർലെസ് കണക്റ്റിവിറ്റി മികച്ചൊരു ഓപ്ഷനാണ്.
നിങ്ങളുടെ ദിനചര്യകൾ ക്രമീകരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കുട്ടികളെ സ്കൂളിൽ നിന്ന് വിളിക്കുന്നതോ ജോലിക്കുള്ള യാത്രാവേളകളോ കൂടുതൽ എളുപ്പമാക്കാൻ Google Routines സഹായിക്കും.
കുട്ടികളെ കാറിൽ കയറുമ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ പ്ലേ ചെയ്യാനും പങ്കാളിക്ക് സന്ദേശം അയക്കാനും ഇതിലൂടെ സാധിക്കും.
രാവിലെത്തെ യാത്രാവേളകളിൽ പോഡ്കാസ്റ്റുകൾ കേൾക്കാനും ട്രാഫിക് പരിശോധിക്കാനും റൂട്ടീനുകൾ സെറ്റ് ചെയ്യാം. ലോഞ്ചർ ഓർഗനൈസ് ചെയ്യുക എന്നതാണ് മറ്റൊരു വഴി.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഓട്ടോ ഇന്റർഫേസിൽ ആവശ്യമില്ലാത്ത ആപ്പുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. “Android Auto” എന്ന് സെറ്റിംഗ്സ് ആപ്പിൽ സെർച്ച് ചെയ്ത് ആന്‍ഡ്രോയിഡ് ഓട്ടോ സെറ്റിംഗ്സിലേക്ക് പോവുക.
തുടർന്ന് Customize launcher എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമില്ലാത്ത ആപ്പുകൾ അൺട്രിക്ക് ചെയ്യുക. ഡ്രൈവിംഗ് സമയത്ത് ആപ്പുകൾ തെരഞ്ഞു സമയം കളയുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
നെറ്റ്വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഡൗൺലോഡിംഗ് ശീലമാക്കുക. പ്ലേലിസ്റ്റുകൾ പിന്നീട് കേൾക്കാനായി ഡൗൺലോഡ് ചെയ്ത് വെക്കുക.
അതുപോലെ ദീർഘദൂര യാത്രകൾക്ക് മുൻപ് മാപ്പുകൾ ഡൗൺലോഡ് ചെയ്താൽ, കണക്റ്റിവിറ്റി നഷ്ടപ്പെട്ടാലും വഴികൾ തടസ്സമില്ലാതെ കണ്ടെത്താനാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

