ഉപയോക്താക്കൾക്കായി പുതിയ ഡിജിറ്റൽ ആനുകൂല്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമായി പ്രമുഖ ടെലികോം കമ്പനിയായ വെെരിസോൺ (Verizon) രംഗത്ത്. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ മോഡൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവേശകരമായ പ്രഖ്യാപനമാണ് കമ്പനി നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുത്ത വെെരിസോൺ വരിക്കാർക്ക് ആറുമാസത്തേക്ക് ഗൂഗിൾ എഐ പ്രോ (Google AI Pro) സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഡിജിറ്റൽ സുരക്ഷാ ടൂളുകൾക്കും ലോയൽറ്റി ആനുകൂല്യങ്ങൾക്കും ഒപ്പമാണ് ഈ പുതിയ ഫീച്ചറും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇതിലൊരു നിബന്ധനയുണ്ട്. ഗൂഗിളിന്റെ എഐ പ്ലാനുകളിൽ ഇതുവരെ അംഗമല്ലാത്ത പുതിയ വരിക്കാർക്ക് മാത്രമായിരിക്കും ഈ സൗജന്യ ട്രയൽ പാക്കേജ് കരസ്ഥമാക്കാൻ സാധിക്കുക.
കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ സ്മാർട്ട്ഫോൺ വാങ്ങിയതോ മറ്റ് ഓഫറുകൾ പ്രയോജനപ്പെടുത്തിയതോ ആയ വ്യക്തികൾക്ക് ഈ ട്രയൽ ലഭിച്ചേക്കില്ല. പ്രതിമാസം 20 ഡോളർ നിരക്കിലുള്ള ഈ പാക്കേജ് വഴി സൗജന്യ സേവനങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള എഐ ഉപയോഗവും അധിക ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് പരിധിയുമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
ആറു മാസത്തെ സൗജന്യ ട്രയൽ കാലാവധി അവസാനിച്ച ശേഷം, ഉപയോക്താക്കൾക്ക് പ്രതിമാസം 10 ഡോളർ എന്ന ഇളവ് നിരക്കിൽ ഈ പ്ലാൻ തുടർന്ന് ഉപയോഗിക്കാവുന്നതാണ്. അധികമായി ലഭിക്കുന്ന ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് മാത്രം മതി ഈ തുക മൂല്യമുള്ളതാക്കാൻ എന്ന് വിലയിരുത്തപ്പെടുന്നു.
ഇതിനുപുറമെ, വെെരിസോൺ ഡിജിറ്റൽ സെക്യൂർ പ്രീമിയം (Verizon Digital Secure Premium) ടൂളുകൾ, ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങളുള്ള വെെരിസോൺ ഫാമിലി സേവനങ്ങൾ, കോൾ ഫിൽട്ടറുകൾ എന്നിവയും പുതിയ പാക്കേജിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

