കൈയിലെ ടാറ്റു കാരണം ഗാലക്സി സ്മാർട്ട് വാച്ചുകളിൽ നിന്ന് കൃത്യമായ ആരോഗ്യ വിവരങ്ങൾ ലഭിക്കാത്തവർക്കായി പുതിയൊരു വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഒരു റെഡിഡ് ഉപയോക്താവ്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ അളവ് എന്നിവ കണക്കാക്കാൻ ഒപ്റ്റിക്കൽ സെൻസറുകളാണ് ഭൂരിഭാഗം സ്മാർട്ട് വാച്ചുകളും ഉപയോഗിക്കുന്നത്.
എന്നാൽ ചർമ്മത്തിലെ ടാറ്റു, പ്രത്യേകിച്ച് കറുത്ത മഷികൊണ്ടുള്ളവ, സെൻസറുകളിലേക്കും തിരിച്ചുമുള്ള പ്രകാശത്തിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. ഇത് തെറ്റായ റീഡിംഗുകൾ നൽകാനോ അല്ലെങ്കിൽ കൈത്തണ്ട
തിരിച്ചറിയുന്നതിൽ വാച്ച് പരാജയപ്പെടാനോ ഇടയാക്കാറുണ്ട്. ടാറ്റു മൂലമുണ്ടാകുന്ന സെൻസർ തകരാറുകൾക്ക് സാംസങ് ഔദ്യോഗികമായി യാതൊരു പരിഹാരവും നിർദ്ദേശിച്ചിട്ടില്ലെങ്കിലും, നിരവധി ഗാലക്സി വാച്ച് ഉപയോക്താക്കൾ ഇതിനെതിരെ പരാതിപ്പെട്ടിരുന്നു.
ഇതിനൊരു ലളിതമായ പരിഹാരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റെഡിഡ് ഉപയോക്താവായ u/moyersteven പറയുന്നതനുസരിച്ച്, ടാറ്റു ചെയ്ത ചർമ്മത്തിൽ വാച്ച് ധരിക്കുമ്പോൾ കൃത്യമായ റീഡിംഗുകൾ ലഭിക്കുന്നതിനായി ഗാലക്സി സ്മാർട്ട് വാച്ചിന്റെ പിന്നിലുള്ള സെൻസറുകളിൽ മരുന്നില്ലാത്ത മുഖക്കുരു പാച്ചുകൾ (acne patches) ഒട്ടിച്ചുവെച്ചാൽ മതിയാകും.
ഈ പാച്ചുകൾ മൃദുവായവയാണെന്നും വാച്ചിൽ നന്നായി ഒട്ടിപ്പിടിക്കുമെന്നും ഗാലക്സി വാച്ചിന്റെ പ്രധാന സെൻസർ മൂടാൻ പാകത്തിലുള്ള കൃത്യമായ വലുപ്പമുള്ളതാണെന്നും ഈ ഉപയോക്താവ് അവകാശപ്പെടുന്നു. Galaxy Watch Ultra 2-ൽ ഈ വിദ്യ പരീക്ഷിച്ച് നോക്കിയതായും, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും മറ്റ് പ്രത്യേക അളവെടുപ്പ് ഉപകരണങ്ങളുമായി താരതമ്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കുന്നു.
സ്വതന്ത്ര ഉപകരണത്തിൽ നിന്ന് ലഭിച്ച ഫലങ്ങളോട് വളരെ അടുത്തായിരുന്നു വാച്ചിലെ ഫലങ്ങളെന്നും അദ്ദേഹം പറയുന്നു. ചർമ്മത്തിന്റെയും ടാറ്റൂവിന്റെയും സ്വഭാവമനുസരിച്ച് ഒന്നോ രണ്ടോ പാച്ചുകൾ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ടാറ്റൂ ഉള്ളവരും ഇല്ലാത്തവരുമായ വ്യക്തികളിൽ ഈ പരീക്ഷണം ആവർത്തിച്ചതായും ഫലങ്ങൾ സ്ഥിരതയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പാച്ചുകൾ ഒട്ടിച്ചിട്ടും ഗാലക്സി വാച്ച് വയർലെസ് ആയി ചാർജ് ചെയ്യാൻ സാധിക്കുന്നുണ്ടെന്നതും കൗതുകകരമായ കാര്യമാണ്.
ഈ രീതിക്ക് ഔദ്യോഗിക അംഗീകാരമൊന്നുമില്ലെങ്കിലും, ടാറ്റു ഉള്ള ഗാലക്സി സ്മാർട്ട് വാച്ച് ഉപയോക്താക്കൾ നേരിടുന്ന വലിയൊരു പ്രശ്നത്തിനുള്ള ലളിതമായൊരു പരിഹാരമാണിത്. കൈത്തണ്ടയിൽ ടാറ്റൂ ഉള്ളതുകൊണ്ട് വാച്ചിൽ കൃത്യമായ അളവുകൾ ലഭിക്കാത്തവർക്ക് ഈ വിദ്യ പരീക്ഷിച്ച് നോക്കാവുന്നതാണ്.
എങ്കിലും, മെഡിക്കൽ ആവശ്യങ്ങൾക്കായി ഈ രീതി പൂർണ്ണമായും ആശ്രയിക്കരുത്. വാച്ച്, ചർമ്മം, ടാറ്റു എന്നിവയുടെ സ്വഭാവമനുസരിച്ച് ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

