ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി ജനപ്രിയ ബ്രൗസറായ ഡക്ക് ഡക്ക് ഗോ (DuckDuckGo) പുതിയ ഫീച്ചറുമായി രംഗത്ത്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിലെ പരസ്യങ്ങൾ ഒഴിവാക്കി വീഡിയോകൾ കാണാൻ സാധിക്കുന്ന സംവിധാനമാണ് ഡക്ക് ഡക്ക് ഗോ അവതരിപ്പിച്ചിരിക്കുന്നത്.
“get the full YouTube experience, minus the ads” എന്നാണ് ഈ സംവിധാനത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയത്. പ്രവർത്തന രീതി
യൂട്യൂബ് ആപ്പിന് പകരമായി ഡക്ക് ഡക്ക് ഗോ ബ്രൗസർ ഉപയോഗിച്ചാൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
നിലവിൽ ഐഒഎസ് (iOS), വിൻഡോസ് (Windows), മാക് ഒഎസ് (macOS) പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ഡിഫോൾട്ടായി ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഭാവിയിൽ ഇത് ഓട്ടോമാറ്റിക്കായി ലഭ്യമാകുമെങ്കിലും, നിലവിൽ സെറ്റിംഗ്സിൽ പോയി ഉപയോക്താക്കൾ തന്നെ ഇത് നേരിട്ട് എനേബിൾ ചെയ്യേണ്ടതുണ്ട്.
സജ്ജീകരിക്കുന്ന വിധം
ഡക്ക് ഡക്ക് ഗോ ബ്രൗസറിലെ സെറ്റിംഗ്സ് മെനുവിൽ പ്രവേശിച്ച് ‘ആഡ് ബ്ലോക്കിംഗ്’ (Ad Blocking) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം ‘യൂട്യൂബ് ആഡ് ബ്ലോക്കിംഗ്’ ഓപ്ഷൻ എനേബിൾ ചെയ്യാം. ആവശ്യമില്ലാത്ത സമയങ്ങളിൽ ഇത് ഓഫ ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യ
ഈ സേവനത്തിനായി യു ബ്ലോക്ക് ഒറിജിൻ (uBlock Origin) നൽകുന്ന കമ്മ്യൂണിറ്റി ഡ്രിവൺ ഫിൽട്ടർ ലിസ്റ്റുകളാണ് ഡക്ക് ഡക്ക് ഗോ ഉപയോഗിക്കുന്നത്. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന ബ്രൗസർ എന്ന നിലയിൽ ഡക്ക് ഡക്ക് ഗോയുടെ ഈ ചുവടുവെപ്പ് ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഗൂഗിൾ ക്രോമിന്റെ അമിതമായ ലോഡിംഗിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ ഇന്റർഫേസാണ് ഡക്ക് ഡക്ക് ഗോ വാഗ്ദാനം ചെയ്യുന്നത്. പരസ്യങ്ങളില്ലാത്ത വീഡിയോ അനുഭവം സൗജന്യമായി ആഗ്രഹിക്കുന്നവർക്ക് ഈ ബ്രൗസർ പരീക്ഷിക്കാവുന്നതാണ്.
അതേസമയം, യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ വഴിയും പരസ്യങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് കമ്പനി സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

