ഗൂഗിളിന്റെ വരാനിരിക്കുന്ന പിക്സൽ 11 സീരീസ് സ്മാർട്ട്ഫോണുകളെക്കുറിച്ചുള്ള ചർച്ചകൾ സാങ്കേതിക ലോകത്ത് സജീവമാകുന്നു. പലരും ഇതിലെ അപ്ഡേറ്റുകളെ സാധാരണമായവയായി കാണുന്നുണ്ടെങ്കിലും, പുതിയ ഫോണുകളിൽ ഗൂഗിൾ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഏറെ ശ്രദ്ധേയമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
പഴയകാല സ്മാർട്ട്ഫോണുകളിൽ ഉണ്ടായിരുന്ന നോട്ടിഫിക്കേഷൻ ലൈറ്റുകൾ ഓർമ്മപ്പെടുത്തുന്ന രീതിയിൽ, പിക്സൽ ഹൈലൈറ്റ് (Pixel HiLight) എന്ന പേരിൽ പുതിയൊരു ഫീച്ചർ ഗൂഗിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകൾ. ഫോൺ കമഴ്ത്തി വെച്ചിരിക്കുന്ന സാഹചര്യങ്ങളിൽ പോലും പ്രധാനപ്പെട്ട
കോറുകൾ തിരിച്ചറിയാൻ ഇത് സഹായിച്ചേക്കാം. ഒരേസമയം ഒന്നിലധികം നിറങ്ങളിലുള്ള ആനിമേഷനുകൾ പ്രദർശിപ്പിക്കാൻ ഇതിന് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ടെൻസർ ജി6 (Tensor G6) പ്രൊസസറുമായാണ് പിക്സൽ 11 സീരീസ് എത്തുന്നത്. ടി.എസ്.എം.സിയുടെ 2എൻ.എം പ്രൊസസിൽ നിർമ്മിച്ച ഈ സെപ്റ്റാ-കോർ ചിപ്പ് മികച്ച ഊർജ്ജക്ഷമതയും ഫോണിന്റെ പെർഫോമൻസ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് കരുതുന്നത്.
ആപ്പുകൾ വേഗത്തിൽ തുറക്കാനും യു.ഐ കൂടുതൽ റെസ്പോൺസീവ് ആകാനും ഇത് കാരണമാകും. കൂടാതെ സാംസങ് മോഡത്തിന് പകരമായി മീഡിയടെക് മോഡം ഉൾപ്പെടുത്തുന്നത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറ വിഭാഗത്തിലും കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രോ, പ്രോ എക്സ്.എൽ മോഡലുകളിൽ പുതിയ പ്രൈമറി സെൻസറും ടെലിഫോട്ടോ സെൻസറും ഉൾപ്പെടുത്തുന്നുണ്ട്.
ഇത് കൂടുതൽ വെളിച്ചം പിടിച്ചെടുക്കാനും 120x വരെയുള്ള സൂം ചെയ്യാനും സഹായിക്കും. അടിസ്ഥാന പിക്സൽ 11 മോഡലിൽ 30x ഡിജിറ്റൽ സൂം വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്റ്റോറേജ് ഘടനയിലും വലിയ മാറ്റങ്ങളുണ്ട്. പിക്സൽ 11 സീരീസ് ഫോണുകൾ 256ജിബി സ്റ്റോറേജിലായിരിക്കും ആരംഭിക്കുന്നത്.
കൂടാതെ ഭാരം കുറഞ്ഞ രൂപകൽപ്പനയും ക്യൂ.ഐ.2 (Qi2) മാഗ്നറ്റുകളും ഐ.പി.68 (IP68) റേറ്റിംഗും പിക്സൽ 11 പ്രോ ഫോൾഡിൽ പ്രതീക്ഷിക്കാം. പിങ്ക്, ഗ്രോം, വൈറ്റ്, ഡ്യൂൺ തുടങ്ങിയ ആകർഷകമായ പുതിയ നിറങ്ങളിലും ഈ ഫോണുകൾ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

