ശബരിമലയിലെ ദോഷങ്ങൾ അകറ്റുന്നതിന്റെ ഭാഗമായി കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജകൾ സംഘടിപ്പിച്ചു. കൊല്ലൂരിൽ വാക് ദോഷം മാറുന്നതിനാണ് പ്രധാനമായും പൂജകൾ നടന്നത്.
മണി, നാരായം എന്നിവ സമർപ്പിച്ചുകൊണ്ടായിരുന്നു ഈ ചടങ്ങുകൾ. ഇതിനുപുറമേ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടന്നു.
2018-ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിലാണ് ക്ഷേത്രത്തിൽ ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൂജകൾ നടത്തണമെന്ന് അന്നത്തെ ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചിരുന്നെങ്കിലും അന്ന് അവ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവിധ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മുമ്പ് നിർദ്ദേശിക്കപ്പെട്ട ഈ പരിഹാരക്രിയകൾ നടപ്പിലാക്കാൻ ദേവസ്വം ബോർഡ് ഇപ്പോൾ തീരുമാനമെടുത്തത്.
ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് മെംബർ പി.എസ്.ശാന്തകുമാർന്റെ നേതൃത്വത്തിലാണ് ഈ പരിഹാരക്രിയകൾ നടപ്പിലാക്കിയത്. ആദ്യഘട്ടമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് പൂജകൾ ആരംഭിച്ചത്.
കൊല്ലൂരിൽ വച്ച് ഇനി മഹാപൂജയും നടക്കാനുണ്ട്. കേരളത്തിലെ മൊത്തം 25 ക്ഷേത്രങ്ങളിൽ ഇത്തരം പൂജകൾ നടത്തണമെന്നാണ് അന്നത്തെ ദേവപ്രശ്നത്തിൽ കണ്ടെത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

