
വഡോദര∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ യുപി വോറിയേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം. യുപി ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. സ്കോർ: യുപി: 20 ഓവറിൽ 7ന് 166. ഡൽഹി: 19.5 ഓവറിൽ 3ന് 167. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപിക്ക് ഓപ്പണർ കിരൺ നവ്ഗിറെയുടെ വെടിക്കെട്ട് അർധ സെഞ്ചറിയാണ് (27 പന്തിൽ 51) ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ മെഗ് ലാനിങ് (49 പന്തിൽ 69), അന്നബെൽ സതർലൻഡ് (35 പന്തിൽ 41 നോട്ടൗട്ട്) എന്നിവർ ഡൽഹിക്കായി തിളങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]