പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കെ.എൽ.രാഹുലിനു പരുക്ക്. പെർത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലന മത്സരത്തിനിടെ വലതുകൈമുട്ടിനു പരുക്കേറ്റ രാഹുലിനെ സ്കാനിങ്ങിനു വിധേയനാക്കി.
മത്സരത്തിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൊണ്ട് പരുക്കേറ്റ രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങുകയായിരുന്നു. രാഹുലിന്റെ പരുക്ക് നിരീക്ഷിച്ചു വരുകയാണെന്ന് ബിസിസിഐ അറിയിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തിപരമായ കാരണങ്ങളാൽ ഒന്നാം ടെസ്റ്റിൽ നിന്നു വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഹുലിന്റെ പരുക്കും ഇന്ത്യയ്ക്ക് തലവേദനയാകുന്നത്.
രോഹിത് വിട്ടുനിന്നാൽ 22ന് പെർത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്യേണ്ടിയിരുന്നത് രാഹുലാണ്. അതിനിടെ പരിശീലന മത്സരത്തിൽ ബാറ്റിങ്ങിനിടെ വിരാട് കോലിക്കും ചെറിയ പരുക്കേറ്റെന്നും താരത്തെ സ്കാനിങ്ങിനു വിധേയനാക്കിയെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary:
KL Rahul Injured Ahead of Test Series Against Australia
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

