പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ദേശീയ ടീമിലെ വിരമിക്കലുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണവുമായി അമ്മ ഡോളോറസ് അവെയ്റോ രംഗത്ത്. മകന് രാജ്യത്തുനിന്ന് അര്‍ഹമായ ആദരവ് ലഭിച്ചില്ലെന്നും, പരിശീലന ക്യാമ്പില്‍ നിന്ന് പിന്‍വാതിലിലൂടെ പുറത്തിറങ്ങേണ്ടി വന്ന സാഹചര്യം തന്നെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ വെളിപ്പെടുത്തി.
പ്രമുഖ പോര്‍ച്ചുഗീസ് മാധ്യമമായ ടിവി7-ന് (TV7) അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ദേശീയ ടീമില്‍ നിന്നുള്ള മകന്റെ അപ്രതീക്ഷിത മടക്കം തന്നെ കടുത്ത നിരാശയിലാക്കിയെന്ന് ഡോളോറസ് അവെയ്റോ വ്യക്തമാക്കി.
അഭിമുഖത്തിനിടയിലെ അവരുടെ വാക്കുകള്‍ ഇങ്ങനെ: ”പരിശീലന ക്യാമ്പില്‍ നിന്ന് അവന് ഇറങ്ങേണ്ടി വന്നുവെന്ന കാര്യം എന്നെ ഞെട്ടിച്ചു. അവന് മുന്‍ വാതിലിലൂടെ ഇറങ്ങാമായിരുന്നിട്ടും പിന്‍വാതില്‍ വഴി ഇറങ്ങേണ്ടി വന്നു.
ഞാന്‍ വളരെ ദുഃഖിതയാണ്. സാരമില്ല…ദൈവം […]” മകന് രാജ്യത്തിനായി നല്കിയ സംഭാവനകളെ വേണ്ടവിധം മാനിക്കാന്‍ അധികൃതര്ക്കായില്ലെന്ന വേദനയും അവര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു.
ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഡോളോറസ് അവെയ്റോയുടെ ഈ വെളിപ്പെടുത്തലുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

