അമേരിക്കയും ജര്‍മ്മനിയും നോര്വെയുമടക്കമുള്ള പ്രമുഖ വിദേശ രാജ്യങ്ങള്‍ക്കായി നാല്‍പ്പതിലധികം കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുകള്‍ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (CSL) സ്വന്തമാക്കിയതായി കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി ഷിപ്പ്യാര്ഡ് അധികൃതര്‍ രംഗത്ത്. അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളികളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഇത്തരം വലിയ തോതിലുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ മേഖലയുടെ ഉയർന്ന നിലവാരത്തിനും ശേഷിക്കും ലഭിക്കുന്ന ആഗോള അംഗീകാരത്തിന്റെ വ്യക്തമായ തെളിവാണെന്നാണ് മന്ത്രി ഇതിന് മുൻപ് ചൂണ്ടിക്കാണിച്ചിരുന്നത്.
ഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് കപ്പല്‍ശാലയുടെ ഈ സുപ്രധാന നേട്ടം മന്ത്രി പങ്കുവെച്ചത്. ഇതിനുപുറമെ, ഇന്ത്യയിലെ മറ്റ് കപ്പല്‍ നിര്‍മ്മാണ ശാലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ചില റഷ്യന്‍ കമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
എങ്കിലും, മന്ത്രിയുടെ പ്രസംഗത്തിലെ ’40 ഓര്‍ഡറുകള്‍’ എന്ന പരാമര്‍ശം ചില കേന്ദ്രങ്ങളില്‍ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് വ്യക്തമാക്കി. ഈ കണക്കുകൾ പുതിയതായി ലഭിച്ച ഓര്ഡറുകളാണെന്ന മട്ടിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ നിലവിലുള്ള മൊത്തത്തിലുള്ള ഓര്‍ഡര്‍ ബുക്കിന്റെ ഭാഗമായുള്ള കരാറുകളെക്കുറിച്ചാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരാമർശിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

