സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം നിലനിർത്തി തിരുവനന്തപുരം ജില്ല. 68-ാമത് കായികമേളയുടെ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പാണ് തിരുവനന്തപുരം സ്വന്തമാക്കിയത്.
ഗെയിംസിലും അക്വാട്ടിക്സിലുമുള്ള മികച്ച പ്രകടനമാണ് തുടർച്ചയായ മൂന്നാം തവണയും ജില്ലയെ വിജയത്തിലേക്ക് നയിച്ചത്. ആകെ 2012 പോയിന്റുകൾ നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
965 പോയിന്റ് കരസ്ഥമാക്കിയ തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനം നേടി. 923 പോയിന്റുകൾ സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
പാലക്കാടിന്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് മലപ്പുറം അത്ലറ്റിക്സ് ചാമ്പ്യന്മാരായി മാറിയത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവുമടക്കം ആകെ 204 പോയിന്റുകൾ നേടിയാണ് മലപ്പുറം തങ്ങളുടെ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

