വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിവാദമായ വിനോദയാത്രയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. സ്പെഷ്യൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആരോപണ വിധേയനായ പ്രിൻസിപ്പലിനെ വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റിയിരിക്കുന്നത്. സർക്കാർ നിർദേശങ്ങളും മാർഗനിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്ന ഗുരുതര പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രക്ഷിതാക്കൾ വൻ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

