ബെംഗളൂരു: നഗരത്തിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മകളും നാല് ആൺസുഹൃത്തുക്കളും അറസ്റ്റിൽ. സുബ്രഹ്മണ്യപുര സ്വദേശിനിയായ നേത്രാവതി (35) ആണ് കൊല്ലപ്പെട്ടത്.
അറസ്റ്റിലായ അഞ്ച് പേർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മകൾക്ക് ആൺസുഹൃത്തുമായുണ്ടായിരുന്ന അടുപ്പത്തെ നേത്രാവതി എതിർത്തിരുന്നു.
ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവശേഷം മകളും സുഹൃത്തുക്കളും ഒളിവിൽ പോയി. ആത്മഹത്യയെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം.
എന്നാൽ, നേത്രാവതിയുടെ സഹോദരി പ്രകടിപ്പിച്ച സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

