നിക്ഷേപകർക്കായി പുതിയ സംരംഭവുമായി ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനം രംഗത്തെത്തിയിരിക്കുന്നു. ഗ്രൂപ്പിന്റെ ഭാഗമായ ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ പുതിയ സെക്യൂർഡ് റെഡീമബിൾ നോൺ-കൺവർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 4 മുതൽ 17 വരെയാണ് ഇഷ്യൂ നടക്കുന്നത്. 75 കോടി രൂപയുടെ ബേസ് ഇഷ്യൂവും സമാന തുകയായ 75 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷനും ഉൾപ്പെടെ ആകെ 150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിക്ഷേപകർക്ക് കാലാവധിയനുസരിച്ച് പരമാവധി 12.25% വരെ ആകർഷകമായ പലിശ നിരക്കുകൾ ഇതിലൂടെ കരസ്ഥമാക്കാം. വിവിധ തരം നിക്ഷേപ പദ്ധതികളാണ് കമ്പനി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
72 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുന്ന ക്യുമുലേറ്റീവ് പ്ലാനും, 61 മാസ കാലാവധിയിൽ 12.00% വാർഷിക നിരക്കിൽ പ്രതിമാസ പലിശ ലഭിക്കുന്ന പ്ലാനും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 400 ദിവസം മുതൽ 72 മാസം വരെ വിവിധ കാലാവധികളിലുള്ള പ്രതിമാസ പലിശയും ക്യുമുലേറ്റീവ് ഓപ്ഷനുകളും ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
മികച്ച സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകുന്ന ഈ എൻസിഡി ഇഷ്യൂവിന് ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച് ‘IND BBB/Stable’ റേറ്റിംഗാണ് നൽകിയിട്ടുള്ളത്. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 1800 1201 699 എന്ന ടോൾ ഫ്രീ നമ്പറിലോ www.chemmanurcredits.com എന്ന ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

