ഗസയിലെ ഹമാസ് ഉൾപ്പെടെയുള്ള സായുധ സംഘടനകളെ നിരായുധീകരിക്കുന്നതിനുള്ള നിർണായക കരാറിൽ എത്തിച്ചേർന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ഘട്ടംഘട്ടമായാണ് ഈ കരാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും, നിരായുധീകരണ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രയേൽ സൈന്യം ഗസയിൽ നിന്ന് പൂർണ്ണമായും പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിന്റെ തുടർനടടിയെന്നോണം, അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ ഫോഴ്സ് ഗസയുടെ പുതിയ ഭരണകൂടവുമായി ചേർന്ന് സുരക്ഷാ ചുമതലകൾ നിർവഹിക്കും. ഇനിമുതൽ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് ഗസ ഒരു താവളമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവിട്ടത്. സമാധാന ശ്രമങ്ങളിൽ മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾക്ക് തന്റെ പോസ്റ്റിലൂടെ അദ്ദേഹം നന്ദിയും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

