കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം.
തോമസ് ഐസക്ക്. പാർട്ടി നേതൃത്വത്തിന്റേയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായ പാർലമെന്ററി വ്യാമോഹങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കേറ്റ വീഴ്ചകളും പരാജയ കാരണങ്ങളും എന്തെല്ലാമെന്ന് ഇതിനോടകം തന്നെ വിശദമായി ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിൽ എത്തിയതായി അദ്ദേഹം അറിയിച്ചു. ഭാവിയിൽ വരുത്തേണ്ട
തിരുത്തലുകൾ എന്തൊക്കെയാണെന്നും അത് സംബന്ധിച്ച് സ്വീകരിക്കേണ്ട കർശന നടപടികൾ ഏതൊക്കെയെന്നും യോഗങ്ങൾ ചർച്ച ചെയ്യുമെന്നും ഡോ.
ടി.എം. തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
നിലവിലുള്ള സംഘടനാപരമായ ദൗർബല്യങ്ങൾ പൂർണ്ണമായും തരണം ചെയ്ത് പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

