എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ അതൃപ്തി പുകയുന്നു.
വിഷയത്തിൽ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്താൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമാക്കാമായിരുന്നുവെന്ന് വി.ആർ. അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
അധികാരം കയ്യാളുന്നവർ ഇത്തരത്തിൽ ചർച്ചകൾക്ക് വേദിയൊരുക്കി ചിലർക്ക് അനാവശ്യമായ ‘ലെജിറ്റിമിസി’ അഥവാ അംഗീകാരം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളെപ്പോലുള്ളവർ വെള്ളാപ്പള്ളിമാർക്കെതിരെ നടത്തിയ നിരന്തര പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഇന്നത്തെ അധികാരമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമാനമായ വിമർശനവുമായി കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആസിഫ് മുഹമ്മദും രംഗത്തെത്തിയിട്ടുണ്ട്. 1996-ൽ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായി എത്തിയത് മുതൽ വെള്ളാപ്പള്ളി നടേശനെ കാണാൻ പോലും തയ്യാറാകാത്ത നിലപാടാണ് കെ.സി.
വേണുഗോപാൽ സ്വീകരിച്ചിട്ടുള്ളതെന്ന് ആസിഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കെ.സി.
വേണുഗോപാൽ പക്ഷത്തുള്ള നേതാക്കൾക്കിടയിൽ മുഖ്യമന്ത്രിയുടെ ഈ നടപടിയിൽ വലിയ അതൃപ്തിയുണ്ടെന്നാണ് സൂചന. വി.ആർ.
അനൂപ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത് ഇങ്ങനെ: “തുഷാർ വെള്ളാപ്പള്ളിയെ SNDP യോഗത്തിന്റെ പ്രതിനിധിയായി ചർച്ചയ്ക്ക് നിയോഗിച്ചപ്പോൾ, NSS നേതൃത്വം , NDA ഘടകകക്ഷി നേതാവുമായി ചർച്ചയ്ക്ക് തയ്യാർ അല്ല എന്ന് പറഞ്ഞ് അതിൽ നിന്ന് പിൻമാറുകയായിരുന്നു. സീനിയർ വെള്ളാപ്പള്ളി ആയാലും, ജൂനിയർ വെള്ളാപ്പള്ളിയെ ആയാലും , ചർച്ചക്ക് ഇരുത്തി ‘ലെജിറ്റിമിസി ‘ ഉണ്ടാക്കികൊടുക്കുന്നത് , അധികാരത്തിൽ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലാ.ഞങ്ങളെപ്പോലുള്ളവർ വെള്ളാപ്പള്ളിമാരുടെ വിദ്വേഷപ്രസ്താവനകൾക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് , ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഒരീയ്ക്കൽകൂടി ഓർമിപ്പിക്കുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

