തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപമുള്ള സൈദുല്ലാജാബിൽ കെട്ടിടം തകർന്നുവീണു. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. വൈകിട്ട് ഏഴേമുക്കാലോടെയാണ് അപകടം നടന്നതെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തകർന്നുവീണ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കോച്ചിങ് സെന്റർ പ്രവർത്തിച്ചു വരികയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കെട്ടിടത്തിന്റെ മുകൾഭാഗങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർ വിദ്യാർഥികളാണോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

