‘വിപിനെ മർദിച്ചിട്ടില്ല, ആരോപണങ്ങൾ കെട്ടിച്ചമച്ചത്, പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അയാൾ ചെയ്തു’
കൊച്ചി∙ മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വിപിനെ അടിച്ചിട്ടില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
വിപിൻ ചെയ്ത കാര്യങ്ങൾ പൊറുക്കാൻ പറ്റാത്തതുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പോയത്. ആ സമയത്ത് വിപിൻ കൂളിങ് ഗ്ലാസ് ധരിച്ചിട്ടുണ്ടായിരുന്നു.
സീരിയസ് കാര്യം സംസാരിക്കുന്ന സമയത്ത് വാഗ്വാദം രൂക്ഷമായതോടെ വിപിന്റെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞു. ഇതേ തുടർന്ന് വിപിൻ ഭയന്ന് കരഞ്ഞു.
തുടർന്ന് വിപിൻ മാപ്പുപറഞ്ഞു. ആ സമയം കൂടെയുണ്ടായിരുന്ന, ഞാനും വിപിനും തമ്മിലുള്ള പ്രശ്നങ്ങൾ ഒന്നും അറിയാത്ത വ്യക്തിയാണ് ഇതേക്കുറിച്ച് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
Also Read
വിപിൻ വളരെ മോശമായ ചില കാര്യങ്ങൾ ചെയ്തിരുന്നു. അത് തെളിവു സഹിതം പിടിക്കപ്പെട്ടിട്ടുണ്ട്.
വിപിനെതിരെ ഒന്നിലധികം നടിമാർ ഫെഫ്ക ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതോടെ അയാളുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹമില്ലെന്നും അയാളിൽ നിന്നുണ്ടായ മോശം കാര്യങ്ങൾക്ക് മാപ്പ് എഴുതി നൽകണമെന്നുമാണ് അന്ന് വിപിനോട് ആവശ്യപ്പെട്ടത്. ഇന്ന് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം പോലും എടുക്കേണ്ട
ആവശ്യം വന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Also Read
സുഹൃത്തും നടനുമായ ടൊവിനോയുടെ സിനിമയെ സംബന്ധിച്ച് വിപിനുമായി ഒരു സംസാരവും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ടൊവിനോയെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചോ ഞാൻ മോശമായി സംസാരിക്കില്ല. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്.
കൊല്ലുമെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് കേസിൽ കുടുക്കുമെന്നും വരെ ഭീഷണി വന്നതോടെയാണ് ഡിജിപിക്ക് പരാതി കൊടുക്കേണ്ടി വന്നത്. എന്റെ സിനിമകൾ വിജയിക്കുന്നതിന്റെ കാരണം ആളുകൾ കണ്ട് കയ്യടിക്കുന്നതുകൊണ്ടാണ്.
എനിക്ക് ലോബിയോ ഗോഡ്ഫാദറോ ഇല്ല. കഷ്ടപ്പെട്ട് സിനിമ എടുക്കുന്ന ഒരാളാണെന്നും ആർക്കും തന്റെ ഗതി വരരുതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

