കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ തോട്ടിൽ കണ്ടെത്തി
കൂത്തുപറമ്പ് ∙ കണ്ണൂർ പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിനു സമീപത്തെ തോട്ടിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് നളിനിയെ കാണാതായത്.
Also Read
വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. നളിനി വീടിനു സമീപത്തെ തോട്ടിൽ വീണതാകാം എന്ന സംശയത്തിൽ സമീപത്തെ തോട്ടിലും പുഴയിലും തിരച്ചിൽ നടത്തി.
കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയും സ്കൂബ ടീമും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
Also Read
പുഴയിലെ ഒഴുക്കും ശക്തമായ മഴയും കാരണം ഇന്നലെ തിരച്ചിലിന് പ്രയാസം നേരിട്ടിരുന്നു.
ഇന്ന് രാവിലെ വിവിധ ഭാഗങ്ങളിലെ ഫയർഫോഴ്സ് സംഘം എത്തി പാത്തിപാലം പുഴയിൽ ഉൾപ്പടെ തിരച്ചിൽ നടത്താനുള്ള തയാറെടുപ്പ് നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

