
ദില്ലി: വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് കെസിബിസി നിലപാടിനെ പിന്തുണക്കണമെന്ന് കിരൺ റിജിജു പറഞ്ഞു. രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. വഖഫിലെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെയാണ് കെസിബിസി എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രത്യേകിച്ച് മുനമ്പം വിഷയം ചൂണ്ടിക്കാട്ടിയാണ് കെസിബിസി ഇത്തരത്തിലൊരു പിന്തുണ വേണമെന്ന് കേരളത്തിലെ എംപിമാരോട് പറഞ്ഞത്. അടുത്ത നാലാം തീയതി പാർലമെന്റ് സെഷൻ അവസാനിക്കുകയാണ്. അതിനുള്ളിൽ തന്നെ വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രതിഷേധവുമായി ഈ നീക്കത്തെ പാർലമെന്റിൽ എതിരിടാനിരിക്കെയാണ് ഇത്തരത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി കൊണ്ട് ഇത്തരത്തിലൊരു നിലപാടിലേക്ക് കെസിബിസി പോയത്. കോൺഗ്രസ് ഇനിയും തീരുമാനമെടുത്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]