റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രറൽ ലിറ്ററസി ക്ലബും സംയുക്തമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വിദ്യാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ടി. സത്യൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.സി. ഹരികൃഷ്ണൻ വിദ്യാർത്ഥികൾക്കായി മുഖ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.
പൊതുറോഡുകൾ ഉപയോഗിക്കുമ്പോൾ കർശനമായി പാലിക്കേണ്ട വിവിധ നിയമങ്ങളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
തുടർന്ന് വാഹനമോടിക്കുമ്പോഴുള്ള അച്ചടക്കം, സുരക്ഷിത ഡ്രൈവിങ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ട്രാഫിക് എൻഫോഴ്സ്മെന്റ് പബ്ലിക് റിലേഷൻസ് വിഭാഗം പ്രതിനിധി ജയ്മോൻ കെ. തോമസ് ക്ലാസെടുത്തു.
പരിപാടിക്ക് അധ്യാപകരായ ലാൽ വർഗീസ്, ഡോ. അനിത ഐസക്, ശ്രീജ കെ., സുനിത കെ.
ജോസഫ്, ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം ഡ്രൈവർ മാർട്ടിൻ ജോൺ എന്നിവരും ഇലക്ട്രറൽ ലിറ്ററസി ക്ലബ് അംഗങ്ങളായ ഭവാനിക, യദു കൃഷ്ണൻ, ആര്യനന്ദ് അജിത്കുമാർ, അലൻ ടി. ദീപു, അഭിജിത് ടി.എസ്. തുടങ്ങിയവരും നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

