സംസ്ഥാനത്തെ ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം കർശനമായി ഉറപ്പാക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു നിർദ്ദേശിച്ചു. ബാറുകളിൽ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാവൂ എന്നാണ് ഉത്തരവ്.
മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണെന്നും ഇത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. നെടുമ്പാശ്ശേരിയിൽ നടന്ന മിനികൂപ്പർ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഴ്ചകൾ മന്ത്രി ചൂണ്ടിക്കാണിച്ചത്.
ബാറുകളിൽ എത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ബാർ ലൈസൻസുകാർക്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം വരുന്ന നവംബറിൽ നിലവിൽ വരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും യുഡിഎഫിന്റെ മദ്യനയമെന്നും മന്ത്രി എം ലിജു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

