.news-body p a {width: auto;float: none;} കോർപ്പറേറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ ദിനംപ്രതി വാർത്തകളിൽ ചർച്ചയാകാറുണ്ട്. ജോലി സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ കർശന നിർദ്ദേശങ്ങളും തൊഴിലാളികളുടെ മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
അതിനാൽത്തന്നെ കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ പല തരത്തിലുളള പുതിയ പ്രവണതകളും ഉണ്ടാകുന്നുണ്ട്. തൊഴിലാളികളുടെ കൂട്ടത്തോടെയുളള രാജിവയ്പ്പ്, യാതൊരു മുന്നറിയിപ്പുമില്ലാതെയുളള പിരിച്ചുവിടൽ, ജോലി ഉപേക്ഷിച്ച് പോകൽ, ആത്മഹത്യാശ്രമങ്ങൾ അങ്ങനെ പലവിധത്തിലുളള സംഭവവികാസങ്ങൾ ഉണ്ടാകുന്നുണ്ട്.
എന്നാൽ ഇപ്പോൾ തൊഴിലാളികൾ മറ്റൊരു പ്രശ്നമാണ് നേരിടുന്നത്. ‘സൈലന്റ് ഫയറിംഗ്’ എന്ന അവസ്ഥയിലൂടെയാണ് കോർപ്പറേറ്റ് തൊഴിലാളികൾ നിലവിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇതിനുകാരണം എന്താണെന്ന് നോക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ(എഐ) കടന്നുവരവാണ് പ്രശ്നത്തിന് കാരണം.
എഐയുടെ വ്യാപനം തങ്ങളുടെ തൊഴിൽ നഷ്ടപ്പെടാൻ കാരണമാകുമോ എന്ന ചിന്തയിലാണ് ഇപ്പോഴത്തെ യുവാക്കൾ. അതിനാൽത്തന്നെ ഭാവിയെക്കുറിച്ചുളള ആകുലതകളും ഇക്കൂട്ടർ വച്ചുപുലർത്തുന്നു.
അതേസമയം, ഈ പ്രശ്നം നിലവിൽ നടന്നുക്കൊണ്ടിരിക്കുന്നതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സൈലന്റ് ഫയറിംഗിലൂടെ കടന്നുപോകുന്ന തൊഴിലാളികൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വരികയോ അല്ലെങ്കിൽ അവരുടെ ജോലിക്ക് പകരം എഐ സംവിധാനങ്ങൾ കടന്നുവരികയോ ചെയ്യുകയാണ്.
ഇക്കാരണത്താലാണ് ആമസോൺ കമ്പനി തൊഴിലാളികളോട് ആഴ്ചയിൽ അഞ്ച് ദിവസവും സ്ഥാപനത്തിൽ എത്താൽ നിർബന്ധിക്കുകയും കൂടാതെ അമിതമായ ജോലിസമ്മർദ്ദം തൊഴിലാളികളിൽ അസംതൃപ്തിക്ക് കാരണമാകുന്നുവെന്നും പ്രോസ്പരോയുടെ സിഇഒയായ ജോർജ് കൈലാസ് വ്യക്തമാക്കി. ഇതോടെ 73 ശതമാനം തൊഴിലാളികളും ജോലി നിർത്തിപോകുകയാണെന്നും ന്യൂയോർക്ക് പോസ്റ്റ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.
വിദൂര സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെങ്കിലും ആമസോൺ പോലുളള കമ്പനികൾ ഇത്തരം നയങ്ങളിൽ നിന്ന് മാറുന്നതായും കൈലാസ് വ്യക്തമാക്കുന്നു. ഇത് ഭയാനകമായ അവസ്ഥയാണ്.
എന്നിരുന്നിട്ടും ഞങ്ങൾ എഐ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ യാതൊര മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടുത്ത പത്ത് വർഷത്തിനുളളിൽ അഞ്ച് ശതമാനം ജോലികൾ മാത്രമേ എഐയുടെ സഹായത്തോടെ എളുപ്പത്തിലാക്കാനോ സഹായിക്കാനോ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധനും എംഐടി പ്രൊഫസറുമായ ഡാരോൺ അസെമോഗ്ലു വ്യക്തമാക്കുന്നുണ്ട്.
ഇതിലൂടെ ഒരുപാട് പണം നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അഞ്ച് ശതമാനത്തിൽ നിന്ന് ഒരിക്കലും സാമ്പത്തിക വിപ്ലവം സൃഷ്ടിക്കാൻ സാധിക്കില്ലെന്നും ഡാരോൺ പറഞ്ഞു.
മനുഷ്യർ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കാൻ എഐ വിശ്വസനീയമല്ലെന്ന് പറയുന്നു. അതുപോലെ മുൻപ് തൊഴിലാളികൾ ചെയ്തിരുന്ന ഇത്തരത്തിലുളള ജോലികൾ കൂടുതൽ വിശ്വസീനയമാക്കാൻ ഇത്തരം സംവിധാനങ്ങൾ ആവശ്യമാണെന്നും ഡാരോൺ പറഞ്ഞു.
ചില സ്ഥലങ്ങളിൽ മനുഷ്യരുടെ മേൽനോട്ടത്തിൽ എഐ സംവിധാനങ്ങൾ പൂർണമായി നടപ്പിലാക്കാൻ സാധിക്കും. പക്ഷെ കൂടുതൽ ഇടങ്ങളിലും അത് സാദ്ധ്യമല്ല.
തൊഴിലാളികളില്ലാതെ പൂർണമായി എഐ സംവിധാനങ്ങൾ ഉപയോഗിച്ച് തൊഴിൽ മുന്നോട്ട് കൊണ്ടുപോകുന്ന പ്രവണതകൾ കൂടുതൽ അസംതൃപ്തിക്കിടയാക്കുമെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

