തിരുവനന്തപുരം നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു.
തുടർന്നുള്ള പ്രതിഷേധത്തിനിടയിൽ അരമണിക്കൂറോളമാണ് മന്ത്രി റോഡിൽ കുടുങ്ങിയത്. വാഹനം തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസ് എത്താതിരുന്നതിനെ തുടർന്ന്, മന്ത്രി അവിടെയുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവമോർച്ച പ്രവർത്തകർ ആ ഓട്ടോറിക്ഷയും തടയുകയായിരുന്നു.
ഇതേത്തുടർന്ന് മന്ത്രിക്ക് വാഹനത്തിൽ നിന്നും ഓട്ടോയിൽ നിന്നും ഇറങ്ങി നടന്നു പോകേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

