തിരുവനന്തപുരം നഗരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായ സംഭവവും, നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. അക്രമത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആനാവൂരിലെ ഓഫീസ് തീയിട്ടതുമായി ബന്ധപ്പെട്ട് ബി ജെ പി പ്രവര്ത്തകന് ഇതിനോടകം പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില ബോധപൂര്‍വം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും, ഇത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും, കേരളത്തിലെ പൊതുസമൂഹം ഇത്തരം അതിക്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തുന്നതായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ബി ജെ പി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ അറിവോടും ഒത്താശയോടെയുമാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി ജെ പി വിശ്വസിക്കുന്നത്. ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നതായും, സംഭവവുമായി ബന്ധപ്പെട്ട
മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സണ്ണി ജോസഫ് ഉറപ്പുനൽകി. അക്രമ രാഷ്ട്രീയത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഒരിക്കലും മുട്ടുകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയതലത്തിലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടികളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ബി ജെ പി ഇത്തരം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് – ബി ജെ പി സംഘര്‍ഷം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഡി സി സി ഓഫീസിനും മണ്ഡലം ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണങ്ങളുണ്ടായത്.
നെയ്യാറ്റിന്‍കര ആനാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
ഇതിന് പിന്നാലെ നെയ്യാറ്റിന്‍കരയില്‍ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ച സംഭവത്തെത്തുടര്‍ന്ന് ബി ജെ പി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആനാവൂരില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്.
തിരുവനന്തപുരം ഡി സി സി ഓഫീസിന്റെ ചില്ലുകളും അജ്ഞാതരുടെ സംഘം കല്ലെറിഞ്ഞു തകര്‍ത്തു. അക്രമം നടക്കുന്ന സമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
സംഭവസ്ഥലത്ത് കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

