കാഠ്മണ്ഡു: കൈലാസ് മാനസസരോവർ തീർത്ഥാടനത്തിനിടയിൽ പ്രതിസന്ധിയിലായ യാത്രാസംഘം സുരക്ഷിത സ്ഥാനത്ത് എത്തിച്ചേർന്നു. കേരളത്തിൽ നിന്നുള്ള 19 പേർ ഉൾപ്പെടെ ആകെ 23 അംഗങ്ങളുള്ള സംഘമാണ് ഇന്നലെ രാത്രി 12.30-ഓടെ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ എത്തിയത്.
നിലവിൽ ഇവർ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ്. യാത്രാവേളയിൽ കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ ശക്തമായ പ്രളയത്തെത്തുടർന്ന് ഇവർ കുടുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് കോട്ടാരി വഴി ഇവരെ ‘സേവ’ ക്യാമ്പിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഇതിനിടയിൽ, നേപ്പാളിൽ നിന്നും മടങ്ങുന്നവരുടെ മറ്റൊരു സംഘവും യാത്രാമധ്യേയുണ്ട്.
ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘമാണ് ഇവർ.
കൈലാസ ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന ഇവർ ഇന്ന് വൈകുന്നേരത്തോടെ കാഠ്മണ്ഡുവിൽ എത്തിച്ചേരുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

