സോഷ്യൽ മീഡിയയുടെ കാലത്ത് നിമിഷനേരം കൊണ്ട് വൈറലാകുന്ന വാർത്തകൾ നിത്യസംഭവമാണ്. അത്തരത്തിൽ, തനിക്ക് പ്രശസ്ത ഫുട്ബോൾ റഫറി പിഎർലൂയിജി കൊല്ലീനയുമായുള്ള (Pierluigi Collina) രൂപസാമ്യത്തെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് നടൻ ഉണ്ണി നായർ നൽകിയ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നു.
ഒരു ചലച്ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മാധ്യമപ്രവർത്തകൻ ഉണ്ണി നായരോട് ഈ ചോദ്യം ഉന്നയിച്ചത്. താങ്കളെ കാണാൻ പിഎർലൂയിജി കൊല്ലീനയെ പോലെയുണ്ടല്ലോ എന്നായിരുന്നു ചോദ്യം.
ഇതിന് അല്പം നർമ്മം കലർന്ന ശൈലിയിൽ താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ഒരാളെ പോലെ ഒൻപത് പേരുണ്ടാകുമെന്ന് പറയാറില്ലേ. അല്ലാതെ ഞാനെന്ത് കാട്ടാനാ.
ചിലപ്പോൾ എന്റെ അച്ഛൻ ഇനി ആ വഴിയ്ക്ക് പോയോ എന്ന് എനിക്കറിയില്ല.” ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ ട്രോളിക്കൊണ്ടും ഉണ്ണി നായരുടെ നർമ്മബോധത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറത്തിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി നായർ വെള്ളിത്തിരയിൽ ശ്രദ്ധേയനായത്. കളരി, യോഗ, നാൽക്കാലി കച്ചവടം തുടങ്ങിയ മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹത്തെ സംവിധായകൻ സക്കരിയയാണ് സിനിമയിലേക്ക് കണ്ടെത്തുന്നത്.
സക്കരിയയുടെ ഷോർട്ട് ഫിലിമിലൂടെ തുടക്കം കുറിച്ച അദ്ദേഹം, പിന്നീട് സുഡാനി ഫ്രം നൈജീരിയയിലെ ഉണ്ണി നായർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

