ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സഹോദരിയും പിടിയിലായി. പ്രായപൂർത്തിയാകാത്ത മകളോട് ഇയാൾ മോശമായി പെരുമാറിയെന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്.
ജൂൺ 23-നാണ് ട്രോണിക്ക സിറ്റിയിലെ വാടകവീട്ടിൽ ഈ ദാരുണസംഭവം അരങ്ങേറിയത്. പ്രതികളായ കിരൺ, സഹോദരി കാശിഷ് എന്നിവർ ചേർന്നാണ് പങ്കാളിയായ സാക്കിറിനെ വകവരുത്തിയത്.
കഴിഞ്ഞ അഞ്ച് വർഷമായി സാക്കിറും കിരണും ഒരുമിച്ചായിരുന്നു താമസം. കിരണിന്റെ മകളുമായി ബന്ധപ്പെട്ട് സാക്കിർ മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഇവർ തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു.
ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 23-ന് രാവിലെ ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്.
സാക്കിറിന്റെ ഫോൺ ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത ശേഷം, കിരണിന്റെ മൂന്ന് കുട്ടികളെയും അതിൽ കയറ്റി അയച്ചു. വീട്ടിൽ സാക്കിർ തനിച്ചാണെന്ന് ഉറപ്പുവരുത്തിയ ശേഷം കിരൺ വടികൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നു.
ബോധരഹിതനായ സാക്കിറിനെ പിന്നീട് സഹോദരിമാർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൃത്യത്തിനുശേഷം, ഇത് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ബോധപൂർവം ശ്രമിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീടിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ചു വെച്ചു. സംഭവം ആത്മഹത്യയാണെന്ന് നാട്ടുകാരെയും സാക്കിറിന്റെ സഹോദരനെയും വിശ്വസിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, ഗാസിയാബാദ് പൊലീസ് നടത്തിയ കർശനമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

