മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ കള്ള് ഷാപ്പ് നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഒമ്പത് വിദ്യാർഥികളെ കള്ള് കുടിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ഷാപ്പ് ഉടമയ്ക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കുന്നംകുളം സ്വദേശിയായ ജോസിനെതിരെയാണ് ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരിൽ വെച്ച് പ്രായപൂർത്തിയാകാത്ത ഒമ്പതോളം കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർ കള്ള് കുടിച്ചതായി പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് സമീപത്തെ കള്ള് ഷാപ്പിൽ നിന്നാണ് മദ്യം ലഭിച്ചതെന്ന് വ്യക്തമായത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഉടമയ്ക്കും നടത്തിപ്പുകാരനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

