തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിൻ്റെ വിരൂപമായ മുഖമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സംഘർഷങ്ങളെത്തുടർന്ന് സൗത്ത് 24 പർഗാന ജില്ലയിലെ സോണാർപൂർ ഗ്രാമത്തിൽ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.
ജനശ്രദ്ധ ആകർഷിക്കാതിരിക്കാൻ ഇരുചക്ര വാഹനത്തിലാണ് അദ്ദേഹം ഗ്രാമത്തിലെത്തിയത്. എന്നാൽ, വഴിനീളെ തടിച്ചുകൂടിയ നാട്ടുകാർ അഭിഷേകിനെ തടയുകയും ആക്രമിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

