കർണാടകയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭാ കക്ഷി നേതാവായി ഡി കെ ശിവകുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പാർട്ടി നേതൃയോഗത്തിൽ സിദ്ധരാമയ്യയാണ് ശിവകുമാറിന്റെ പേര് നിർദേശിച്ചത്.
ആഭ്യന്തര മന്ത്രി ജി പരമേശ്വര ഈ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു. യോഗത്തിൽ സിദ്ധരാമയ്യയുടെ മുൻകാല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രത്യേക പ്രമേയം പാസാക്കി.
ഈ തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പാർട്ടി ഹൈക്കമാൻഡ് ഉടൻ നടത്തും. ഇതിനുപിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം.
ബുധനാഴ്ച വൈകിട്ട് 5.15-ന് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതോടൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
കെ സി വേണു ഗോപാൽ, റൺദീപ് സിംഗ് സുർജേവാല എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരാകും. മന്ത്രിസഭയിലെ പുനഃസംഘടന സംബന്ധിച്ച് സിദ്ധരാമയ്യ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി യതീന്ദ്ര സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭാ പുനഃസംഘടന പൂർണ്ണതോതിൽ നടപ്പിലാക്കുക.
മലയാളിയായ കെ ജെ ജോർജ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

