തിരുവനന്തപുരം ഭാഗ്യമാല ഹാളിൽ നടന്ന കോൺഗ്രസ് എസ് പുനഃസ്ഥാപന ദിനാഘോഷം ശ്രദ്ധേയമായി. എൽഡിഎഫ് ഘടകകക്ഷിയുടെ ഈ പരിപാടി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ആരംഭിച്ചത്.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
കേന്ദ്രം സാമ്പത്തിക ഫെഡറലിസം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പരമാധികാരം അടിയറ വെക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് വിമർശിച്ച അദ്ദേഹം, അമേരിക്കയുടെ തിട്ടൂരം നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സ്വതന്ത്രമായി എണ്ണ വാങ്ങാൻ പോലും ഇന്ത്യക്ക് കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടതായും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നലെ നടന്ന സംഭവവികാസങ്ങളും പരിപാടിയിൽ ചർച്ചയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

