രാജകുമാരി മുരുക്കുംതൊട്ടിയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് മണ്ണിനടിയിൽ നിന്ന് വിചിത്രമായ വസ്തു ലഭിച്ചു. കല്ലിന്റെ രൂപത്തിലാണെങ്കിലും അടുക്കുകളായി ക്രമീകരിച്ച പാളികളാണ് ഈ വസ്തുവിന്റെ പ്രധാന പ്രത്യേകത.
ഏകദേശം 2 കിലോ ഭാരമുള്ള ഈ വസ്തുവിന് ഫോസിലിനോട് സാമ്യമുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
ഇത് ആനയുടെ അണപ്പല്ല് ആകാനാണ് സാധ്യതയെന്ന നിഗമനമാണ് ഉദ്യോഗസ്ഥർ പങ്കുവെച്ചത്. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആവശ്യമാണ്.
നാട്ടുകാർ കണ്ടെത്തിയ ഈ വസ്തു നിലവിൽ റവന്യു വകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇതിന്റെ ശാസ്ത്രീയമായ വശങ്ങൾ പരിശോധിക്കുന്നതിനായി വസ്തു പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

