മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം.ആർഷോയും, മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ റജിസ്ട്രാർ ഓഫിസിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവരുടെ വിവാഹം നടക്കുന്നത്.
കാസർകോട് സ്വദേശിനിയാണ് കെ.വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് പി.എം.ആർഷോ.
വ്യാജ സർട്ടിഫിക്കറ്റ് കേസ്
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ കെ.വിദ്യയ്ക്കെതിരെ 2023-ൽ പൊലീസ് കേസെടുത്തിരുന്നു.
കരിന്തളം ഗവ. കോളജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

